ദക്ഷിണേന്ത്യയ്ക്ക് ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ മഴയ്ക്ക് സാധ്യത

 


മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും അയൽ രാജ്യമായ ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്. ഫെബ്രുവരി 27 ഓടെ (ഞായറാഴ്ച) ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാർജ്ജിക്കും. തുടർന്ന് ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും. മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത
ബംഗാൾ ഉൾകടലിൽ ആന്തമാൻ കടലിലും സമീപ പ്രദേശങ്ങളിലുമായി നാളെയോടെ ( ഫെബ്രുവരി 27) *ചക്രവാതചുഴി ( cyclonic circulation )* രൂപപ്പെടാനും തുടർന്ന് ശക്തി പ്രാപിച്ചു തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ *ന്യുന മർദ്ദമായി* ശക്തി പ്രാപിക്കാനും ശ്രീലങ്ക ഭാഗത്തേക്ക്‌ നീങ്ങാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മാർച്ച്‌ 2,3 തീയതികളിൽ തെക്കൻ കേരളത്തിൽ മഴ സാധ്യത

Post a Comment

Previous Post Next Post

Recent Post

Features