ആര്‍ആര്‍ആര്‍’ ആവേശത്തില്‍ രാംചരണ്‍ തേജയുടെ ഭാര്യയും

 


കേരളത്തില്‍ മാത്രം 500-ല്‍ അധികം സ്‌ക്രീനുകളിലായാണ് ആര്‍ആര്‍ആര്‍ പ്രദര്‍ശനത്തിനെത്തിയത്. ലോകത്താകമാനം 10,000 സ്‌ക്രീനുകളിലായാണ് ആര്‍ആര്‍ആറിന്റെ റിലീസ്. മാര്‍ച്ച് 25-നാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയില്‍ ഒരേ സമയം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് തെലുങ്കില്‍ നിന്നാണ്. ആദ്യ ദിവസംതന്നെ ചിത്രം തെലുങ്കില്‍ നിന്ന് സ്വന്തമാക്കിയത് 127 കോടിയില്‍ അധികമാണ്.

1920കള്‍ പശ്ചാത്തലമാക്കുന്നതാണ് ആര്‍ആര്‍ആര്‍. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. രാംചരണിനും ജൂനിയര്‍ എന്‍ടിആറിനും പുറമേ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയവരും അഭിനയിക്കുന്നു.

Post a Comment

Previous Post Next Post

Recent Post

Features